KeralaLatestMalappuram

ദുരഭിമാനകൊലകേസില്‍ പിതാവിനെ കോടതി വെറുതേ വിട്ടു

“Manju”

 

ശ്രീജ എസ്.

മലപ്പുറം: മഞ്ചേരിയില്‍ അന്യസമുദായക്കാരനെ പ്രണയിച്ചെന്ന കേസില്‍ മകളെ പിതാവ് കൊലപ്പെടുത്തിയ ദുരഭിമാന കൊലപാതക കേസില്‍ കീഴുപറമ്പ് പൂവത്തിക്കണ്ടി ആതിരയുടെ പിതാവ് രാജനെ മഞ്ചേരി സെഷന്‍ക് കോടതി വെറുതേ വിട്ടു. കേസില്‍ സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. വിവാഹ ദിവസത്തിന്റെ തലേന്ന് 2018 മാര്‍ച്ച് 22 നായിരുന്നു മഞ്ചേരി മെഡി കോളേജിലെ ജീവനക്കാരിയായിരുന്ന ആതിര എന്ന 21 കാരി കൊല്ലപ്പെട്ടത്. പിതാവ് മകളെ കുത്തിക്കൊന്നെന്നായിരുന്നു കേസ്.

പട്ടികജാതി വിഭാഗത്തി പെട്ട ബ്രിജേഷ് എന്ന യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നു. ഇയാളെ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍ ബന്ധത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച പിതാവ് രാജന്‍ എതിര്‍ത്തിരുന്നു. പലതവണ ഇക്കാര്യത്തില്‍ താ വീട്ടില്‍ പ്രശ്‌നം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കണം എന്ന നിലപാടില്‍ മകള്‍ ഉറച്ചു നിന്നു. തുടര്‍ന്ന ഉണ്ടായ ഒത്തുതീര്‍പ്പില്‍ മകളെ യുവാവിന് വിവാഹം കഴിച്ചു കൊടുക്കാന്‍ രാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 23 നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിവാഹത്തിന്റെ തലേ ദിവസം വീട്ടില്‍ മദ്യപിച്ചെത്തിയ രാജന്‍ വിവാഹ വസ്ത്രം കത്തിക്കുകയും മകളെ അക്രമിക്കുകയും ചെയ്തു. ഇത് കണ്ട് മറ്റൊരു വീട്ടിലേക്ക് ഓടിയ ആതിരയെ പിന്നാലെ എത്തി പച്ചക്കറി അരിയുന്ന കത്തിയുമായി എത്തി കുത്തിക്കൊന്നു എന്നായിരുന്നു കേസ്. കേസില്‍ തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറുകയും ചെയ്തതോടെയാണ് പിതാവിനെ മഞ്ചേരി സെഷന്‍സ് കോടതി വെറുതേ വിട്ടത്.

ഈഴവ വിഭാഗത്തില്‍ പെട്ടയാളാണ് ആതിര. 2015 ലാണ് ബ്രീജേഷും ആതിരയും പരിചയപ്പെടുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ആതിര ലാബ്‌ ടെക്‌നീഷനായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായത്.

Related Articles

Back to top button