IndiaLatest

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമായും അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യമാണ് യോഗത്തില്‍ ചര്‍ച്ചയായത്.

ലഡാക്ക് മേഖലയില്‍ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും ഈ പ്രദേശത്തേക്ക് കുടുതല്‍ സൈനികരെ അയച്ച് സൈനിക വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ മേയ് ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പേഴും തുടരുകയാണ്.

കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ പ്രാദേശിക തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും നടന്നെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമുണ്ടായില്ല. ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. പ്രധാനമായും അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മിതികള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് ചൈന ഉന്നയിക്കുന്നത്. എന്നാല്‍ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, കരസേന മേധാവി എംഎം നര്‍വാനെലേ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രദേശത്തേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ തുടര്‍നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

Related Articles

Back to top button