KeralaLatestThrissur

പാമ്പുപിടിത്തം: വനംവകുപ്പ് പരിശീലനം തുടങ്ങി

“Manju”

എസ് സേതുനാഥ്

ജനവാസ മേഖലകളിൽ അപകടാവസ്ഥയിൽ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാർഗ്ഗരേഖകൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും താത്കാലിക ജീവനക്കാർക്കും നൽകുന്ന പരിശീലനങ്ങൾക്ക് വാഴച്ചാലിൽ തുടക്കമായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിശീലനങ്ങൾ ആഗസ്റ്റ് 27 ന് അവസാനിക്കും.

പരിശീലനത്തിൻ്റെ ഭാഗമായി പാമ്പുകളുടെ സംരക്ഷണാർഥം രൂപകല്പന ചെയ്ത പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ, വനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ചടങ്ങിൽ പ്രകാശനം ചെയ്തു.
പാമ്പുകളുടെ സംരക്ഷണത്തിനായി സന്നദ്ധ സേവനം നടത്തുന്ന വോളണ്ടിയേഴ്സിനുള്ള പരിശീലനം തുടർന്നുള്ള ദിവസങ്ങളിൽ വനം വകുപ്പ് നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കി റെസ്ക്യുവർ സർട്ടിഫിക്കേഷൻ നേടുന്നവർക്ക് മാത്രമേ പാമ്പുകളെ പിടികൂടുന്നതിന് ഇനി മുതൽ അനുമതി ലഭിക്കൂ.

മധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര, മലയാറ്റൂർ,വാഴച്ചാൽ ഡി എഫ് ഒ മാരായ എസ്. വി. വിനോദ്, നരേന്ദ്രബാബു, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button