KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാനിധി – പെണ്‍കുട്ടികള്‍ക്കായി ഒരു നൂതന പദ്ധതി; ജനുവരി 10 വരെ അപേക്ഷിക്കാം

“Manju”

മഹേഷ് കൊല്ലം

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ കുട്ടികള്‍ക്ക് പ്ലസ് വണ്‍ ,പ്ലസ് ടു പഠനവും അതോടൊപ്പം നീറ്റ് എന്‍ട്രന്‍സ് പരിശീലനവും സൗജന്യമായി ലഭ്യമാക്കുന്നതാണ് ശാന്തിഗിരി വിദ്യാനിധി പദ്ധതി. അപേക്ഷക്കുന്നവരില്‍ നിന്നും 50 പെണ്‍കുട്ടികളെയാണ് തെരെഞ്ഞടുക്കുന്നത്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ജനുവരി 10നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 17,24 തിയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തും . പത്താം ക്ലാസ്സിലെ സയന്‍സ് ,കണക്ക് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. കേരളത്തില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന പരിചയ സമ്പന്നരായ മികച്ച അധ്യാപകര്‍ ആയിരിക്കും ക്ലാസ് എടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7025215276 , 9207410326 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button