InternationalLatest

വാട്ടര്‍ മീറ്ററുകള്‍ ഡിജിറ്റല്‍ സംവിധാനവുമായി ബന്ധിപ്പിക്കുന്നു

“Manju”

സൗദിയില്‍ വാട്ടര്‍ മീറ്ററുകള്‍ ഡിജിറ്റല്‍ സംവിധാനവുമായി ബന്ധിപ്പിക്കുന്നു. ഇലക്​ട്രോണിക്​ വാടക കരാര്‍ (ഈജാര്‍) എന്ന സംവിധാനത്തിലേക്കാണ്​​ വാട്ടര്‍ മീറ്ററുകളെ ബന്ധിപ്പിക്കുന്നത്​. നാഷനല്‍ വാട്ടര്‍ കമ്പനിയും നാഷനല്‍ ഹൗസിങ്​ കമ്പനിയും സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുന്നത്​.

ഇലക്​ട്രോണിക്​ വാടകസംവിധാനത്തില്‍ രേഖകള്‍ കൈമാറ്റം ചെയ്യുന്നതോടെ ഓരോ ഉപഭോക്താവിന്റെയും കെട്ടിടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വാട്ടര്‍ മീറ്ററിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍ സംവിധാനത്തിന്റെ ഭാഗമാകും. ഈ മാറ്റം സ്വമേധയാ സംഭവിക്കും​. അതിന്​ ഉപഭോക്താവ്​ ഒന്നും ചെയ്യേണ്ടതില്ല. വാട്ടര്‍ മീറ്റര്‍ ‘ഈജാര്‍’ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ റിയല്‍ എസ്​റ്റേറ്റ് ബ്രോക്കര്‍മാര്‍ വഴി കെട്ടിട ഉടമകള്‍ക്കും വാടകക്കാരായ ഗുണഭോക്താക്കള്‍ക്കും ​നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുമെന്നാണ് വിശദീകരണം

Related Articles

Back to top button