KeralaLatest

961 അധ്യാപകര്‍ അയോഗ്യര്‍

“Manju”

എഞ്ചിനീയറിംഗ് കോളേജുകളിൽ 961 അധ്യാപകർ അയോഗ്യർ; സാങ്കേതിക  സർവകലാശാലയ്ക്കെതിരെ സിഎജി റിപ്പോർട്ട്| 961 teachers disqualified in  technical university of kerala engineering ...

തിരുവനന്തപുരം: 961 എഞ്ചിനിയറിങ് കോളജ്‌ അധ്യാപകര്‍ അയോ​ഗ്യരാണെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ എന്‍ജിനിയറിങ് കോളേജുകളിലായി 961 അധ്യാപകര്‍ അയോഗ്യരാണെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി) സര്‍ക്കാരിനും സാങ്കേതിക സര്‍വകലാശാലയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എയ്ഡഡ് കോളേജുകളില്‍ 49, സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ 93, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജില്‍ 69, സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ 750 എന്നിങ്ങനെ അയോഗ്യരായ അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. മാനദണ്ഡം മറികടന്ന് സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ മാത്രം അസോസിയേറ്റ് പ്രൊഫസര്‍ 487, പ്രിന്‍സിപ്പല്‍ 4, പ്രൊഫസര്‍ 259 എന്നിങ്ങനെയുള്ള നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സിഎജി കണ്ടെത്തി.
സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ യോഗ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരോട് രേഖാമൂലം ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ 2019 ല്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിരുന്നു.
പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ പലപ്പോഴായി സര്‍ക്കാര്‍ തന്നെയാണ് ഇളവുകള്‍ അനുവദിച്ച്‌ നല്‍കിയത്. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ നിയമനത്തിന് 2019ലെ എഐസിടിഇ മാനദണ്ഡം അനുസരിച്ച്‌ പിഎച്ച്‌ഡി നിര്‍ബന്ധമാണ്. അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ ഏഴുവര്‍ഷത്തിനുള്ളില്‍ പിഎച്ച്‌ഡി എടുത്താല്‍ മതി എന്നായിരുന്നു നേരത്തെ വ്യവസ്ഥ.

Related Articles

Back to top button