KeralaLatest

എം.സി.റോഡിൽ കെ.എസ്.ആർ.ടി.സി.യുടെ മതിൽ തകർന്നു വീണു. ബൈക്ക് യാത്രക്കാരനായ നഗരസഭാ ജീവനക്കാരന് പരിക്ക്.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി.യുടെ കരിങ്കൽ മതിൽ എം.സി.റോഡിലേയ്ക്ക് തകർന്നു വീണ് ബൈക്ക് യാത്രക്കാരനായ നഗരസഭാ ജീവനക്കാരന് പരിക്കേറ്റു. നഗരസഭാ കണ്ടിജന്റ് ജീവനക്കാരൻ കോടുകുളഞ്ഞി കിഴക്കേ പൊയ്കയിൽ പി.കെ.അജി (42) ക്കാണ് പരിക്കേറ്റത്. ഇടതുവശത്തെ കണ്ണിനു സമീപം മുറിവുണ്ട്.തലയിൽ കല്ല് വന്നു വീണതിന്റെ ക്ഷതമുണ്ട്. പരിക്ക് ഗുരുതരമല്ല.
വാഹനങ്ങളും യാത്രക്കാരും സ്ഥിരം കടന്നു പോകുന്ന സ്ഥലമായിട്ടും ഭാഗ്യം കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.പരിക്കേറ്റ അജിയെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നഗരസഭയുടെ ജീപ്പ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.വിവരം അറിഞ്ഞ് നഗരസഭാ ചെയർമാൻ കെ.ഷിബു രാജനും നഗരസഭാ ജീവനക്കാരും ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.പരിശോധനയ്ക്ക് ശേഷം അജിയെ ജില്ലാ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

Related Articles

Back to top button