KeralaLatest

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ശാന്തിഗിരിയുടെ സ്നേഹോപഹാരം

“Manju”

നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ഇരുപത്തിയഞ്ചോളം കുട്ടികളെ അവരുടെ വീടുകളിൽ സന്ദർശിക്കുകയും ആശ്രമത്തിന്റെ വകയായി സ്നേഹോപഹാരം നൽകുകയും ചെയ്തു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.ആർ.സലൂജ പരിപാടി ഉദ്ഘാടനം ചെയ്യുകയും ആദ്യാവസാനം പങ്കെടുക്കുകയും ആശ്രമത്തിന്റെ ഉപഹാരം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളായ ശശീന്ദ്രദേവ്, സുധീഷ്, രതീഷ്, അഖിലേശൻ, ഏരിയ ഡെപ്യൂട്ടി മാനേജർ കെ വിജയൻ എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button