IndiaLatest

വിമാന യാത്രക്കാരന് കൊവിഡ്; ക്രൂ അംഗങ്ങൾ ക്വാറന്റൈനിൽ

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: ചെന്നൈ – കോയമ്പത്തൂർ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കി. മറ്റ് യാത്രക്കാരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കി. വിമാനത്തിൽ 93 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മേയ് 25ന് വൈകുന്നേരം ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയതാണ് ഇൻഡിഗോയുടെ 6ഇ 381 വിമാനം. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലൂടെയാണ് യാത്രക്കാരന് കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായതെന്ന് ഇൻഡിഗോ അറിയിച്ചു. 24കാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

രോഗിയിൽ നിന്ന് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. മാസ്‌ക്, ഷിൽഡ്, കയ്യുറകൾ എന്നിവ ധരിച്ചാണ് ഇയാൾ വിമാനത്തിൽ യാത്ര ചെയ്‌തത്. അദ്ദേഹത്തിന്റെ സമീപത്ത് മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ മറ്റുള്ളവരിലേക്ക് വൈറസ് എത്താനുള്ള സാധ്യത കുറവായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് യാത്രക്കാരെ ആശങ്കപ്പെടുത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ ഉണ്ടായത്.

Related Articles

Back to top button