KeralaLatest

കൊല്ലം ഗവ. മോഡൽ ഗേൾസ് ഹൈസ്ക്കൂളിൽ – “എന്റെ കൗമുദി”

“Manju”

കൊല്ലം: വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള കൗമുദി പത്രം ആവിഷ്കരിച്ചിരിക്കുന്ന “എന്റെ കൗമുദി” പദ്ധതി ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഗവ. മോഡൽ ഗേൾസ് ഹൈസ്ക്കൂളിൽ  വിതരണം ചെയ്തു.  റിട്ട. ഡിസ്ട്രിക്ട് ജഡ്ജും, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ നിയമവിഭാഗം രക്ഷാധികാരിയുമായ മുരളീ ശ്രീധർ പദ്ധതി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ മാനേജർ  രഞ്ജിത്ത് ജി. എസ്. ,  സീനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)  അനിൽകുമാർ വി., സ്കൂൾ ഹെഡ് മിസ്ട്രസ് എ.കെ. നിർമ്മല, അദ്ധ്യാപിക ഷീല എന്നിവർ ചടങ്ങില്‍  പങ്കെടുത്തു. കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലാണ് സ്കൂളിലേക്ക് ആവശ്യമായ ദിനപത്രം സ്പോൺസർ ചെയ്തിരിക്കുന്നത് .

Related Articles

Check Also
Close
Back to top button