KeralaLatestThiruvananthapuram

ഭക്തജന ധർണ്ണ

“Manju”

 

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേക്ക് ഭക്തജനങ്ങൾ സമർപ്പിച്ച സ്വത്തുക്കൾ വിൽക്കാൻ ശ്രമിക്കുന്ന ബോർഡ് തീരുമാനത്തിനെതിരെ മെയ് 27ന് ഹിന്ദുഐക്യവേദി ഭക്തജനധർണ നടത്തി. ബോർഡ് പ്രസിഡണ്ടിന്റെ കമ്മ്യൂണിസ്റ്റ് ക്ഷേത്ര നശീകരണ അജണ്ടകൾ അവസാനിപ്പിക്കുക.

ക്ഷേത്ര സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തിയെന്ന് ഹിന്ദുഐക്യവേദി തിരുവനന്തപുരം ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനൻ അറിയിച്ചു.

Related Articles

Back to top button