IndiaLatest

വാക്‌സിനേഷന്‍; കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തും

“Manju”

ന്യൂഡല്‍ഹി: കൊറോണ വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് തിരക്കില്ലാതെ സൗകര്യപ്രദമായ രീതിയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ ആശുപത്രികളുടേതടക്കമുള്ള പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

രണ്ടാം ഘട്ട വാക്‌സിനേഷന്‍ പ്രധാനമന്ത്രി സ്വയം എടുത്തതോടെ വലിയ ജനപിന്തുണയും സ്വീകാര്യതയുമാണ് വാക്‌സിനേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്താലും വാക്‌സിനേഷന്‍ സമയം ലഭിക്കാന്‍ നിലവിലെ ആശുപത്രികളുടെ പരിമിതി പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനാലാണ് വാക്‌സിന്‍ സൂക്ഷിക്കാനും കുത്തിവെയ്പ്പു നല്‍കാനും കാര്യക്ഷമതയുള്ള സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളിയാക്കണമെന്ന നിര്‍ദ്ദേശം വന്നത്.

തുടക്കത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ പട്ടികയില്‍പ്പെട്ട ആശുപത്രികള്‍ക്കുമാത്രമാണ് വാക്‌സിനേഷന് അനുമതിയുള്ളത്. ഒരു വാക്‌സിന് 250 രൂപ ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ മാസത്തില്‍ 15 ദിവസം വീതം വാക്‌സിനേഷനായി സൗകര്യം ഒരുക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. ഇതുമൂലം എല്ലാ ദിവസവും വാക്‌സിനേഷന്‍ എന്ന തിരക്ക് കുറയ്ക്കാനും ആശുപത്രികള്‍ക്ക് അവരുടെ സ്ഥിരം ചികിത്സ മുടക്കം കൂടാതെ നടത്താനും സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button