ErnakulamKeralaLatest

ഡോ :കെ.എസ്.രാധാകൃഷ്ണൻ പാലാരിവട്ടം ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

“Manju”

പാലാരിവട്ടം (എറണാകുളം) : കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസ്ലറും, പി.എസ്.സി മെമ്പറും, എറണാകുളം പാർലിമെന്റ് മണ്ഡലത്തിലെ എൻ .ഡി.ഏ സ്ഥാനാർഥിയുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് സന്ദർശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആശ്രമത്തിലെത്തിയ ഡോ.കെ.എസ്. രാധാകൃഷ്ണനെ ആശ്രമം ബ്രാഞ്ച് ഹെഡ് തനിമോഹനൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ആശ്രമംചുമതലക്കാർ സ്വീകരിച്ചു. ആശ്രമ പ്രവർത്തനങ്ങൾചോദിച്ചറിഞ്ഞ അദ്ദോഹത്തോടൊപ്പം ബി ജെ പി പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് .പ്രെസ്റ്റി പ്രെസന്നൻ, ബി ഡി ജെ എസ്.ജില്ലാ സെക്രട്ടറി പി.ദേവരാജൻ,വനിത വിഭാഗം ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button