KeralaLatestMalappuram

ആയുർവേദാചാര്യന് 99-ാം പിറന്നാൾ മധുരം

“Manju”

പി.വി.എസ്

മലപ്പുറം: വൈദ്യ കുലപതി ഡോ.പി.കെ വാരിയരുടെ തൊണ്ണൂറ്റൊമ്പതാം ജൻമദിനം ലോക് ഡൗൺ കാലമായതിനാൽ ക്ഷണിതാക്കളില്ലാതെ മക്കളും മരുമക്കളും പേരക്കിടാങ്ങളുമടങ്ങിയ കുടുംബത്തോടൊപ്പം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ കൈലാസ മന്ദിരത്തിൽ സ്നേഹസദ്യയോടെ ലളിതമായി ആഘോഷിച്ചു . തറവാട്ടിലെ മുതിർന്ന അംഗവും മരുമകളുമായ സരസ്വതി എസ് വാരിയരും മകൾ സുഭദ്ര രാമചന്ദ്രനും സദ്യ വിളമ്പി.

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,കേന്ദ്രമന്ത്രി വി.മുരളീധരൻ ,കെ.ആബിദ് ഹുസൈൻകോയ തങ്ങൾ എംഎൽഎ, എം ടി വാസുദേവൻ നായർ ,കലക്ടർ ജാഫർ മാലിക് എന്നിവർ ആശംസകൾ നേർന്നു .

Related Articles

Back to top button