IndiaLatest

കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തില്ലെന്ന് ആര്‍ബിഐ

“Manju”

ദില്ലി: രാജ്യത്ത് നിലവിലുള്ള കറന്‍സി നോട്ടുകളില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നീക്കം നടക്കുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച്‌ ഒരു വിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

നിലവില്‍ നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്ന സ്ഥാനത്ത് രവീന്ദ്രനാഥ ടാഗോര്‍, എപിജെ അബ്ദുല്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആലോചന നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് റിസര്‍വ് ബാങ്ക് പ്രസ്താവന നടത്തിയിരിക്കുന്നത്.

Related Articles

Back to top button