KeralaLatest

കവി സച്ചിദാനന്ദന് ഇന്ന് പിറന്നാൾ

“Manju”

 

ആർ. ഗുരുദാസ്

ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായ കവി സച്ചിദാനന്ദനു ഇന്ന് പിറന്നാൾ.
1946-മേയ്‌ 28 -നു തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരില്‍ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തനതായ ശൈലിയിലൂടെ വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി.

1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. സാഹിത്യ അക്കാദമിയിൽ നിന്ന് വിരമിച്ച ശേഷം അദ്ധ്യാപനത്തിലേക്ക് മടങ്ങിയ അദ്ദേഹം ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ദേശീയ വിവർത്തന മിഷനിലെയും ഉപദേഷ്ടാവായും, 2011 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ സ്‌കൂൾ ഓഫ് ട്രാൻസ്ലേഷൻ സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായും, പ്രൊഫസറുമായി പ്രവർത്തിച്ചു.

1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു.

Related Articles

Back to top button