KeralaLatest

സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യവില്‍പ്പന

“Manju”

 

അഖില്‍ ജെ.എല്‍.

കേരളത്തില്‍ ഇന്നു രാവിലെ 9 മുതല്‍ മദ്യവിൽപന പുനരാരംഭിക്കും. ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കേ മദ്യം നൽകൂ. ഹോട്സ്പോട്ടുകളിൽ ലഭിക്കില്ല. വാങ്ങാനെത്തുന്നവർക്കു തെർമൽ സ്കാനിങ് ഉണ്ട്.

ബവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ബവ്കോ വിലയ്ക്കു തന്നെ ബീയർ–വൈൻ പാർലറുകളിൽ ബീയറും വൈനും വിൽക്കും.

പരീക്ഷണം പൂർത്തിയായ ആപ് ഇന്നലെ രാത്രി 11നു പ്ലേ സ്റ്റോറിൽ ലഭ്യമായി. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാം. വിൽപന രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. ഒരു സമയം 5 പേർക്കാണ് . പിന്നീട് നാല് ദിവസം കഴിഞ്ഞെ അവര്‍ക്ക് ടോക്കണ്‍ സൗകര്യത്തില്‍ മദ്യം വാങ്ങാന്‍ കഴിയു. നിരവധി ടെക്നിക്കല്‍ പ്രശ്നങ്ങള്‍ ആപ്പ് ഇറക്കുന്നതില്‍ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്താണ് ഇന്നലെ പ്ലേ സ്റ്റോറില്‍ ആപ്പ് ഇന്‍സ്റ്റാളായത്.

Related Articles

Back to top button