Kasaragod

ചിത്രവിൽപ്പനയിലൂടെ വികസന നിധി കണ്ടെത്തൽ – വേറിട്ട പ്രവർത്തനങ്ങളുമായി രാവണേശ്വരം സ്കൂൾ

“Manju”

ജില്ലയിലെ പ്രശസ്തരായ ചിത്രകലാകാരന്മാർ സ്കൂളിന് സംഭാവന നൽകിയ ചിത്രങ്ങൾ വിൽപ്പന നടത്തി സ്കൂൾ വികസന നിധിയിലേക്ക് പണം സ്വരൂപിക്കാനുള്ള നൂതന പ്രവർത്തനത്തിന് രാവണേശ്വരം ഗവ. ഹയർ സെക്കന്ററി സ്കൂൾ തുടക്കം കുറിച്ചു. ചിത്രകലാകാരന്മാരായ ബാലൻ കാഞ്ഞങ്ങാട് സൗത്ത് ,അജിത സന്തോഷ് കാഞ്ഞിരപ്പൊയിൽ ,സുചിത്ര എ.കെ ചെറുതാഴം ,എൻ.വി.കൃഷ്ണരാജ് ,ദിലീപ് തണ്ണോട്ട്, ആകാശ് സി.കെ ബല്ല ശ്രീകുമാർ ആചാര്യ മാവുങ്കാൽ ,വിനോദ് അമ്പലത്തറ എന്നിവരാണ് തങ്ങളുടെ സൃഷ്ടികൾ സ്കൂളിന് നൽകിയത്.കഴിഞ്ഞ വർഷം സ്കൂളിൽ നടത്തിയ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത ചിത്രകാരന്മാർ നൽകിയ വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റിയത്.ഈ കോവിഡ് കാലത്തും സ്കൂളിന്റെ വികസന കാഴ്ചപ്പാട് മുൻ നിർത്തി പി.ടി.എ കമ്മിറ്റി മുന്നോട്ട് വെച്ച ചിത്രവിൽപ്പന എന്ന നവീന ആശയത്തിന് ആവേശകരമായ പ്രതികരണമാണ് നാട്ടുകാരിൽ നിന്നും പ്രവാസി മലയാളികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.മോഹനൻ ,പ്രിൻസിപ്പാൾ കെ.വി.വിശ്വംഭരൻ, പി.ടി.എ പ്രസിഡണ്ട് കെ.ശശി എന്നി വർ ചേർന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി .മദർ പി.ടി.എ പ്രസിഡണ്ട് പത്മ പവിത്രൻ, സീനിയർ അസിസ്റ്റന്റ് കെ.ഷൈലജ, സ്റ്റാഫ് സെക്രട്ടറി പി.സുഹാസിനി എന്നിവർ സംസാരിച്ചു.

അനൂപ് എം. സി

Related Articles

Back to top button