KeralaLatestMalappuram

രാഹുൽ ഗാന്ധിയുടെ കരുതലിൽ വയനാട് മണ്ഡലത്തിന് 500 പി പി ഇ കിറ്റുകൾ

“Manju”

മലപ്പുറം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വയനാട് മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലേക്ക് 500 പി പി ഇ കിറ്റുകൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി .മലപ്പുറം ഡി സി സി പ്രസിഡന്റ് വി.വി പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ എ.പി അനിൽകുമാർ എം എൽ എ കിറ്റുകൾ മലപ്പുറം ഡിം എം ഒ ഡോ.കെ സക്കീനയ്ക്ക് കൈമാറി .

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ 50 തെർമൽ സ്കാനർ ,20000 മാസ്കുകൾ ,1000 ലിറ്റർ സ്പാനിറ്റെൻ എന്നിവ ജില്ലകളിലെ ഭരണകൂടങ്ങൾക്ക് നൽകിയിരുന്നു .മണ്ഡത്തിലെ 51 പഞ്ചായത്തുകളിലേക്കും 5 മുൻസിപാലിറ്റിയിലുമുള്ള കമ്യൂണിറ്റി കിച്ചനിലേക്കായി 500 ക്വിൻറൽ അരിയും പലവ്യഞ്ജനങ്ങളും നൽകിയിരുന്നു

Related Articles

Back to top button