IndiaLatest

ഡെല്‍റ്റ പ്ലസ് വേരിയന്റിന്റെ 45 കേസുകള്‍

“Manju”

മുംബൈ: ആഗസ്റ്റ് 8 വരെ മഹാരാഷ്ട്രയില്‍ മൊത്തം 45 ഡെല്‍റ്റ പ്ലസ് കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജല്‍ഗാവ് ജില്ലയില്‍ 13 കേസുകളും രത്‌നഗിരി ജില്ലയില്‍ 11 കേസുകളും മുംബൈയില്‍ 6 കേസുകളും താനെയില്‍ 5 കേസുകളും പുണെയില്‍ 3 കേസുകളും രേഖപ്പെടുത്തി.

‘ജീനോം സീക്വന്‍സിംഗിനായി അയച്ച സാമ്ബിളുകളില്‍ 80 ശതമാനവും ഡെല്‍റ്റ പ്ലസ് വേരിയന്റിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി,’ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്‍ കടന്നുപോയി, പക്ഷേ ഉത്സവങ്ങള്‍ നമ്മുടെ മുന്നിലാണ്. എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഡെല്‍റ്റ വേരിയന്റ് അതിവേഗം പടരുന്നുവെന്നും താക്കറെ പരാമര്‍ശിച്ചു. മുംബൈയില്‍ ജീനോം സീക്വന്‍സിംഗ് ലാബുകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Related Articles

Back to top button