IndiaLatest

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു

“Manju”

പ്രജീഷ് വള്ളായി

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 80,000 കവിഞ്ഞു. ഇതുവരെ 80,759 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 26234 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 49219 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 2549 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 9500 കടന്നു. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 8000 കടന്നു. തിഹാര്‍ ജയിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു.

 

Related Articles

Back to top button