KeralaLatest

യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് ബൈക്ക് കത്തിച്ചു.

“Manju”

സിന്ധുമോള്‍ ആര്‍

 

ചെന്ത്രാപ്പിന്നി(തൃശ്ശൂര്‍): ചെന്ത്രാപ്പിന്നിയില്‍ ഗുണ്ടാവിളയാട്ടം. ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് ബൈക്ക് കത്തിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡില്‍ വെള്ളിയാഴ്ച വൈകിട്ട്.ആറുമണിയോടെയാണ് സംഭവം. ചെന്ത്രാപ്പിന്നി തടത്തില്‍ വീട്ടില്‍ ശരത്തിനെയാണ് ആക്രമിച്ചത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഏറാക്കല്‍ സൂരജും സുഹൃത്തും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ബൈക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും കൊടുക്കാതിരുന്നപ്പോള്‍ പോക്കറ്റില്‍ കൈയിട്ട് പണമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശരത് ചെറുത്തുനിന്നതോടെ ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് മുഖത്ത് മുറിവേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിന് തീവെക്കുകയായിരുന്നു.

പരിക്കേറ്റ ശരത്തിനെ പെരിഞ്ഞനം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സൂരജ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ് മാഫിയാ സംഘാംഗവുമാണ്. ശരത്തുമായി ഇവര്‍ക്ക് യാതൊരു മുന്‍പരിചയവുമില്ല. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ശരത് പറഞ്ഞു. കയ്പമംഗലം എസ്.ഐ. കെ.എസ്.സുബിന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button