KeralaLatest

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുകാര്‍ പുറത്തു ചാടി

“Manju”

രജിലേഷ് കേരിമഠത്തില്‍

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തില്‍ കുതിരവട്ടത്തില്‍ നിന്നും നിന്ന് നാല് തടവുകാര്‍ പുറത്തുചാടി. നിസാമുദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ് പ്രത്യേക സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളില്‍ പ്രതികളാണിവര്‍. പ്രതികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പൂട്ടുപൊളിച്ചാണ് ഇവര്‍ കടന്നത്.

പുറത്തു ചാടിയ പ്രതികള്‍ക്കായി പോലീസും നഗരത്തിലും പ്രദേശങ്ങളിലും ശക്തമായ തിരിച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ദൂരസ്ഥലങ്ങളിലേയ്ക്ക് ഇവര്‍ക്ക് കടന്നിട്ടുണ്ടാകില്ലായെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.

Related Articles

Back to top button