KeralaLatest

വി. ഡി. സതീശൻ എം എൽ എ യ്ക്ക് ഇന്ന് 56-ാം ജന്മദിനം

“Manju”

ആർ ഗുരുദാസ്

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്രിയത്തിലേക്ക് നടന്നുകയറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവ് വി. ഡി. സതീശൻ 1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു.

നെട്ടൂർ എസ്‌. വി. യു. പി സ്കൂൾ പനങ്ങാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ്‌ സെക്രട്ടറിയായാണ് രാഷ്ട്രിയ ജീവിതം ആരംഭിക്കുന്നത്.

എം. ജി, കേരള സർവകലാശാലകളിൽ യൂണിയൻ ചെയർമാനായി പിന്നീട്‌ എൻ. എസ്‌. യു വിന്റെ ദേശീയ കമ്മറ്റി സെക്രട്ടറിയായി ചുമതലയേറ്റു.

2001ലെ തിരഞ്ഞെടുപ്പിൽ നിയമസഭ സാമാജികനായ അദ്ദേഹം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ രാഷ്ട്രീയ സംവാദങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടി.

പരിസ്ഥിതിക്കുവേണ്ടിയും ഗാഡ്‌ഗിൻ കമ്മറ്റി റിപ്പോർട്ടിന് അനുകൂലമായും വാദിച്ച അദ്ദേഹം പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ്സ് വിപ്പ് ആയിരുന്നു. നിലവിൽ പറവൂർ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ്.

Related Articles

Back to top button