KeralaLatest

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടു;കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

“Manju”

 

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത്‌ തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ച് ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്….

Related Articles

Back to top button