IndiaLatest

രാജ്യത്തെ കൊവിഡ് വാക്‌സിനേഷനില്‍ സംതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷനില്‍ സംതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് മൂന്നരക്കോടിയിലധികം വാക്‌സിന്‍ ആറുദിവസത്തിനുളളില്‍ വിതരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേ സ്ഥിതി വരുംദിവസങ്ങളില്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പരിശോധനകള്‍ കുറയ്ക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്നു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.രാജ്യത്തെ 128 ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ അമ്ബതിലധികം പേര്‍ക്ക് കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ സംസ്ഥാനങ്ങളില്‍ പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

Related Articles

Back to top button