InternationalLatest

റിയാലിന് റെക്കോഡ് കുതിപ്പ്

“Manju”

ദോഹ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ഖത്തര്‍ റിയാലിന് റെക്കോഡ് കുതിപ്പ്. ചരിത്രത്തില്‍ ആദ്യമായി രൂപക്കെതിരെ റിയാലിന്‍റെ വിനിമയമൂല്യം 22 രൂപയിലെത്തി. വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയമൂല്യം ഉയരാന്‍ കാരണം. വ്യാഴാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഒരു ഖത്തര്‍ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയമൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയക്കാന്‍ പണവിനിമയ സ്ഥാപനങ്ങളില്‍ എത്തിയവര്‍ക്ക് 22 രൂപ രണ്ടു പൈസ വരെ ലഭിച്ചു. രണ്ടു വര്‍ഷംകൊണ്ടാണ് റിയാലിനെതിരെ രൂപയുടെ വിനിമയനിരക്ക് 20ല്‍നിന്ന് 21ലെത്തിയതെങ്കില്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളിലാണ് 22 രൂപയിലെത്തിയത്. 2020 മാര്‍ച്ചിലാണ് മൂല്യം 20 രൂപയിലേക്ക് എത്തിയത്.

 

Related Articles

Back to top button