IndiaLatest

പൈതൃകം ഭൂമിയായ പശ്ചിമഘട്ടം

“Manju”

 

ലോകത്തെ പൈതൃകം ഭൂമിയായി പശ്ചിമഘട്ടം തിരഞ്ഞെടുത്തിട്ട് എട്ടു വര്ഷമാവുന്നു ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ പശ്ചിമഘട്ടം രൂപപ്പെട്ടത്‌ എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത്‌ ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ്‌ അവരുടെ അഭിപ്രായം.വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പർവ്വതങ്ങളെ പരാമർശിച്ചിരിക്കുന്നതു കാണാം

സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു.

ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് ‘മഹാവൈവിധ്യപ്രദേശം’ എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായ പർവ്വത നിരയാണ്‌ പശ്ചിമഘട്ടം.

സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.താപ്തി മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുമ്പോളും ഇതിന്റെ .യഥാർഥ സൗന്ദര്യം കാണണമെങ്കിൽ കേരളത്തിൽ തന്നെ വരണം.

സഹ്യപർവ്വതം അത്യപൂർവ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു.

30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലനിരയാണ്.]നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്നവ വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നാടുകാണി. നാടുകാണു എന്നാൽ നാടിനെ കാണുക എന്നാണ് അർഥം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇടുക്കിയുടെയും കോട്ടയത്തിന്‌‍റെയും എറണാകുളത്തിന്റെയും വിദൂര കാഴ്ചകൾക്ക് പേരുകേട്ട സ്ഥലമാണ്.

പശ്ചിമഘട്ടത്തിൽ ഇടുക്കിയിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ദേവികുളം. പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തിന് സീതാ ദേവിയിൽ നിന്നുമാണത്രെ പേരു ലഭിച്ചത്. വനവാസക്കാലത്ത് ശ്രീ രാമനൊപ്പം ഇവിടെ ദേവി എത്തുകയും ഒരിക്കൽ ഇവിടുത്തെ കുളത്തിൽ കുളിക്കുകയും ചെയ്തുവത്രെ.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് സമീപത്തുള്ള തുഷാരഗിരി. ഇടുക്കിയിലെ മറ്റൊരു മനോഹരമായ ട്രക്കിങ്ങ് ഡെസ്റ്റിനേഷനാണ് പാൽക്കുളമേട്.
കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനമായി അറിയപ്പെടുന്ന സുൽത്താൻ ബത്തേരി വയനാട്ടിലെ നീലിമല എന്നിവയെല്ലാം സഹ്യപര്വതനിരകളിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്

Related Articles

Back to top button