KeralaLatest

ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ; പാലക്കാട് ആശങ്കയിൽ:

“Manju”

 

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പാലക്കാട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 14ല്‍ 4 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 172 ആയി.
ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ കൂടാതെ മറ്റ് ആശുപത്രികളിലെ ജീവനക്കാര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ ചെര്‍പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ക്കും വാളയാറിലെ ചെക്പോസ്റ്റിലെ ഒരു ജീവനക്കാരനും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ഒരാഴ്ചക്കിടെ പാലക്കാട് ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ വാളയാര്‍ ചെക്ക് പോസ്റ്റിലെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശ്രീകൃഷ്ണപുരത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും സമ്ബര്‍ക്കത്തിലൂടെ കോവിസ് ബാധിച്ചിരുന്നു. ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രി അടച്ചു. മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലായി. ഓഫീസ് ക്ലര്‍ക്കിനും ശുചീകരണ വിഭാഗം ജീവനക്കാരിക്കുമാണിവിടെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇവരുടെ രോഗ കാരണത്തിനുളള ഉറവിടം വ്യക്തമായിട്ടില്ല. ഒറ്റപ്പാലം സ്വദേശിനിയായ വീട്ടമ്മക്കും സമ്ബര്‍ക്കത്തിലൂടെ രോഗം വന്നു. കോയമ്ബത്തൂരില്‍ നിന്നും വന്ന മകളുടെ ഭര്‍ത്താവില്‍ നിന്നാണ് 60 വയസുകാരിക്ക് രോഗം ബാധിച്ചത്.
സമ്ബര്‍ക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്. ജില്ലയില്‍ 35 പേര്‍ക്ക് ഇത്തരത്തില്‍ രോഗബാധയുണ്ടായെന്നാണ് കണക്ക്. ഇതില്‍ പലരുടെയും ഉറവിടം വ്യക്തമാകാത്തത് കൂടുതല്‍ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്. സാമൂഹ്യ വ്യാപനമെന്ന ആശങ്ക നിലവില്‍ ഇല്ലെന്നും രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളില്‍ കര്‍ശന നിരീക്ഷണമുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്ന് വന്ന നാല് പേര്‍ക്കും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 13ആം തിയ്യതി മുതല്‍ പാലക്കാട് മെഡിക്കല്‍ കോളജിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കും

Related Articles

Back to top button