IndiaLatest

മുംബൈ-മെല്‍ബണ്‍ നേരിട്ട് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

“Manju”

മുംബൈ: ഡിസംബര്‍ 15 ന് മുംബൈയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ആഗോള റൂട്ട് നെറ്റ് വര്‍ക്ക് വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് സര്‍വീസ് നടത്തുന്നത്. പുതിയ റൂട്ടിലെ ഫ്ളൈറ്റ് സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്ന് തവണ ഉണ്ടായിരിക്കുമെന്നും ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലേക്ക് പ്രതിവര്‍ഷം 40,000 സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുംബൈയ്‌ക്കും മെല്‍ബണിനുമിടയില്‍ ഒരു നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റ് ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് കമ്പനിയുടെ നിലവിലുള്ള പരിവര്‍ത്തന പരിപാടിയിലെ ഒരു മികച്ച മുന്നേറ്റമാണ്. നിപുണ്‍ അഗര്‍വാള്‍, എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ & ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.

എയര്‍ ഇന്ത്യ നിലവില്‍ ഡല്‍ഹിയില്‍ നിന്ന് മെല്‍ബണിലേക്കും സിഡ്‌നിയിലേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും ഇടയില്‍ ആഴ്ചയില്‍ 28 തവണയാണ് സര്‍വീസുള്ളത്. വിക്ടോറിയ സംസ്ഥാനത്ത് 200,000-ത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഓസ്‌ട്രേലിയയിലെ മൊത്തം ഇന്ത്യന്‍ ഡയസ്‌പോറയുടെ 40 ശതമാനമാണ്.

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനോട് പ്രതികരിക്കാനും ഈ മേഖലയിലേക്കുള്ള ബിസിനസ്, ഒഴിവുസമയ യാത്രകള്‍ക്കുള്ള ആവശ്യം നേടിയെടുക്കാനുമാണ് പുതിയ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ മുംബൈമെല്‍ബണ്‍ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ആയിരിക്കും ഉപയോഗിക്കുക. ഇത് ലണ്ടനിലെ ഹീത്രൂവും മെല്‍ബണും തമ്മില്‍ ഡല്‍ഹി, മുംബൈ വഴി തടസ്സമില്ലാത്ത ടുവേ കണക്റ്റിവിറ്റി സാധ്യമാക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Related Articles

Back to top button