IndiaLatest

സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണനയില്‍

“Manju”

ബം​ഗ​ളൂ​രു: കോവി​ഡ് വ്യാ​പ​നത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഘ​ട്ടം ഘ​ട്ട​മാ​യി സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന് നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കര്‍ണാടക സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തി​നാ​ല്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​എം.​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടായിരിക്കുക. ആ​ഗ​സ്​​റ്റ് മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ‍യി വി​ദ്യാ​ര്‍​ഥി​ക​ളെ സ്​​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​ച്ചു​ള്ള ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

എ​ട്ടാം ക്ലാ​സ് മു​ത​ല്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങുകയെന്നാണ് സൂചനകള്‍. നേ​രി​ട്ട് ക്ലാ​സു​ക​ളി​ലെ​ത്താ​തെ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ തു​ട​രാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് അ​തി​നു​ള്ള അ​വ​സ​രം ന​ല്‍​കി​യേ​ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂളുകള്‍ ആരംഭിക്കുക.

Related Articles

Back to top button