KeralaLatestMalappuram

സസ്യ ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയിൽ തളിർത്തത് പ്ലസ് ടു വിദ്യാർഥിനിയുടെ വീടെന്ന സ്വപ്നം

“Manju”

മലപ്പുറം :ഇരുന്നൂറോളം വരുന്ന ജില്ലയിലെ ഹയർസെക്കന്ററി ബോട്ടണി അധ്യാപകരുടെ കൂട്ടായ്മയിൽ ഒരുങ്ങിയത് നിലമ്പൂർ ചുങ്കത്തറ ഹയർസെക്കന്ററി സ്കൂളിലെ സയൻസ് വിദ്യാർഥിനിക്ക് ഒരു വീടാണ് .

പ്രളയത്തിൽ വീട് തകർന്ന വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ചിലവിലാണ്. രണ്ട് ബെഡ് റൂമുകളും അടുക്കളയുമുള്ള വീട് തയാറായത് .പ്രത്യേക സമിതിയാണ് കുട്ടിയെ കണ്ടെത്തിയത് .ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച വൈകീട്ട് നാലിന് പി.വി അബ്ദുൽ വഹാബ് എം. പി. വീടിന്റെ താക്കോൽദാനം നിർവഹിക്കും.

ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു .സെക്രട്ടറി പി.ജാഫർ ,കെ.ഷാം , എം.പ്രകാശൻ ,ധന്യ ,ദീപ്തി എന്നിവർ സംസാരിച്ചു . ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹയർ സെക്കന്റി ബോട്ടണി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്നുണ്ട് .

Related Articles

Back to top button