ArticleLatest

ഡ്രൈ ഫ്രൂട്ട്‌സ് ഉപഭോഗത്തില്‍ വന്‍വര്‍ധന

“Manju”

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഡ്രൈ ഫ്രൂട്ട്‌സ് ഉപഭോഗത്തില്‍ വന്‍വര്‍ധന. രോഗത്തെ കുറിച്ചുളള ആശങ്ക കാരണം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത്തരം ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തിയതാണ് വില്‍പന വര്‍ധിക്കാന്‍ കാരണം.വില്‍പനയിലുണ്ടായ വര്‍ധനവിനെതുടര്‍ന്ന് വ്യാപാരികള്‍ക്ക് ആവശ്യം നേരിടാന്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വന്നു. വര്‍ഷത്തില്‍ ശരാശരി രണ്ട് ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടത്താറുളളത്. ഇക്കൊലം അത് 2.75 ബില്യന്‍ വരെ ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പാക്കേജ്ഡ് ഫുഡ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്‌മോഹന്‍ പിളള പറഞ്ഞു

Related Articles

Back to top button