IndiaKeralaLatest

ഇമ്രാന് വ്യോമപാത അനുവദിച്ച്‌ കേന്ദ്രം

“Manju”

അന്ന് മോദിക്ക് വ്യോമപാത തടഞ്ഞു ഇന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു:ശ്രീലങ്കയിലേക്ക് ഇമ്രാന് വ്യോമപാത അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അനുമതി. ഇമ്രാന്‍ ഖാന്റെ ശ്രീലങ്കന്‍ യാത്രയിലാണ് ഇന്ത്യയുടെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ചയാണ് രണ്ട് ദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേക്ക് പോകുന്നത്.

2019ല്‍ അമേരിക്കയിലേക്കും സൗദിയിലേക്കുമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയുടെ ഭാഗമായി പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. എന്നാല്‍ അന്ന് പാകിസ്താന്‍ വ്യോമപാത നല്‍കാന്‍ തയ്യാറായില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിരന്തരമായി കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പോലും ഇന്ത്യ സൗമ്യമായി പ്രതികരിച്ചെന്നതാണ് പ്രത്യേകത.

ജമ്മു കശ്മീര്‍ വിഷയത്തില്‍ അടക്കം ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. അതേസമയം തീവ്രവാദ വിഷയത്തില്‍ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

ശ്രീലങ്കന്‍ യാത്രയില്‍ പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാന്‍ ഖാനെ അനുഗമിക്കുന്നുണ്ട്. ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്താനും ശ്രീലങ്കയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ശ്രീലങ്ക പ്രസിഡന്റ് ഗോതബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചകള്‍ നടത്തും.

Related Articles

Back to top button