KeralaLatestThiruvananthapuram

വ്യാപാരി വ്യവസായി കോൺഗ്രസ് ധർണ

“Manju”

ജ്യോതിനാഥ് കെ. പി.

പോത്തൻകോട്: കോവിഡ് രോഗ വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരി വ്യവസായികളെ അവഗണിക്കുന്ന കേന്ദ്ര കേരള സർക്കാർ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് പോത്തൻകോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

ആറുമാസം കെട്ടിട വാടക ഒഴിവാക്കുക, 2 ലക്ഷം രൂപ വരെ ഗ്യാരണ്ടി ഇല്ലാതെ ബാങ്ക് വായ്പ നൽകുക, വായ്പകൾക്ക്ഒരു വർഷം മോറട്ടോറിയം പ്രഖ്യാപിക്കുക, ജി എസ് ടി യും മറ്റു ലൈസൻസ് ഫീസുകളും ആറുമാസത്തേക്ക് ഒഴിവാക്കുക, ഓൺലൈൻ വ്യാപാരം അടിയന്തരമായി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ധർണ പോത്തൻകോട് മണ്ഡലം പ്രസിഡന്റ് എ അനസ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി കോൺഗ്രസ് വനിതാ ജില്ലാ പ്രസിഡന്റ് എൻ സീനത്ത് ഹസ്സൻ ,കെപിസിസി മൈനോറിറ്റി ചെയർമാൻ പോത്തൻകോട് ഹസ്സൻ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button