IndiaLatest

ജോലി സമയം 4 മണിക്കൂര്‍ ആക്കുക

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ മേഖലകളിലും 4 മണിക്കൂര്‍ ആയി ജോലി സമയം നിജപ്പെടുത്തുക എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എയിംസ് നഴ്സസ് യുണിയന്‍ പ്രതിഷേധിക്കുന്നത്.

എയിംസ് ഹോസ്പിറ്റലിലെ കോവിഡ് ഏരിയ ആയ എമര്‍ജന്‍സി d6.c6, ട്രോമാ എന്നി സ്ഥലങ്ങളിലെ കോവിഡ് ജോലി സമയം 4 മണിക്കൂര്‍ ആയി എകീകരിക്കണം എന്ന ആവശ്യത്തിന് കാരണമായി സംഘാടന അവരുടെ പ്രശ്നങ്ങള്‍ എടുത്ത് കാട്ടുന്നുമുണ്ട്. ഒരു തുള്ളി വെള്ളം കുടിക്കാതെയും, പ്രാഥമിക കൃത്യ നിര്‍വഹിക്കന്‍ കഴിയാതെയും അത് പോലെ ആര്‍ത്തവ സമയത്തു പോലും സ്ത്രീകള്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ തുടര്‍ച്ചയായി ppe ഇട്ടു ജോലി ചെയ്യുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതും എത്ര നാള്‍ തുടര്‍ച്ചായി ചെയ്യണം എന്നു ഒരു ധാരണയും ഇല്ല. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. എന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

എയിംസിലെ വിശ്രമസദനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംഘടന ചൂണ്ടികാട്ടുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സ്മാര്‍ വീടുകളില്‍ ഉള്ള സുരക്ഷാ ഓര്‍ത്തു എയിംസ് വിശ്രമസദനില്‍ ആണ് താമസിക്കുന്നത്. ഒരു റൂമില്‍ മൂന്ന് പേര്‍ വീതം 47ഡിഗ്രി വരെ താപനില ഉള്ള ഈ സാഹചര്യത്തില്‍ ഒരു കൂളര്‍ പോലും ഇല്ലാതെ ആണ് വിശ്രമസദനില്‍ താമസിക്കുന്നത്. ഇവിടെ ഭക്ഷണ വിതരണം നടത്തുന്നത് സേവാഭാരതിയുമാണ്. ഡ്യൂട്ടി കഴിഞ്ഞു വരുന്ന സ്റ്റാഫിന് ഒരു സമീകൃത ആഹാരം പോലും ലഭ്യമാക്കാന്‍ ഉള്ള യാതൊരു നടപടിയും അഡ്മിനിസ്ട്രേഷന്‍ ഭാഗത്തു നിന്ന് ഇത് വരെ ഉണ്ടായിട്ടുമില്ല എന്ന് സംഘടന ആരോപിക്കുന്നു.

Related Articles

Back to top button