KeralaLatestThiruvananthapuram

പോത്തൻകോട് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

“Manju”

ജ്യോതിലാല്‍ കെ.പി.

പോത്തൻകോട്:  മാർക്കറ്റ് കച്ചവടക്കാർക്ക് തുറന്നു കൊടുക്കാത്തതിലും, ജംഗ്ഷന്റെ ഫുട്പാത്തുകളിൽ കച്ചവട തിരക്ക് കാരണം പൊതുജനം ബുദ്ധിമുട്ടുന്നതിലും, ജംഗ്ഷനിലെ തിരക്കുകൾ ഒഴിവാക്കണം എന്ന കാര്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോത്തൻകോട് ചന്തയ്ക്ക് മുമ്പിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ നടത്തി.

പ്രതിഷേധ ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പോത്തൻകോട് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയുമാണ് മാർക്കറ്റ് തുറക്കുവാൻ വൈകുന്നതെന്ന് വെമ്പായം അനിൽകുമാർ ആരോപിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ,ഡിസിസി അംഗം കൃഷ്ണൻ കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെമ്പായം മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ്സ്, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് പൂന്തറ കിരൺദാസ്, കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, കോൺഗ്രസ് നേതാക്കളായ ഇടത്തറ രാജൻ, ശിഹാബ്, അൻസാർ ഷാ, മഹിളാ കോൺഗ്രസ് നേതാക്കളായ ഷീജ, വിജി, യൂത്ത് കോൺഗ്രസ് നേതാക്കളായ അനന്തു കൃഷ്ണൻ, താഹ, മിഥുൻ, അമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു..

Related Articles

Back to top button