Latest

കാവ് നശിപ്പിച്ച സംഭവം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും: വി.മുരളീധരൻ

“Manju”

തിരുവനന്തപുരം: അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചറുടെ തറവാട്ടു വീട്ടിലെ കാവ് നശിപ്പിച്ചത് വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നവീകരണത്തിന്റെ മറവിലാണ് സുഗതകുമാരി ടീച്ചറുടെ ആറന്മുള വാഴുവേലിൽ തറവാട്ടിലെ കാവ് നശിപ്പിച്ചത്. നവീകരണമെന്ന പേരിൽ നടന്നത് നശീകരണമാണെന്ന് അദ്ദേഹം പറഞ്ഞു.

സരസ്വതി സമ്മാനം ലഭിച്ചിട്ടുള്ള സുഗതകുമാരി ടീച്ചറെ കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ടീച്ചറെ അനാദരിക്കുന്ന പ്രവൃത്തിയാണ് ഉണ്ടായത്. അത്യപൂർവ്വ വൃക്ഷലതാദികൾ ഉണ്ടായിരുന്ന കാവിലെ മരങ്ങളും ചെടികളും വെട്ടിമാറ്റുകയും നാഗപ്രതിഷ്ഠകൾ ഇളക്കി മാറ്റുകയും ചെയ്തത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് സംശയം ബലപ്പെടുത്തുന്നുണ്ട്. എത്രയും വേഗത്തിൽ കാവിനെ പൂർവ്വസ്ഥിതിയിലാക്കണം. വിഗ്രഹങ്ങളോട് അനാദരവ് കാണിച്ചവർക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആചാരങ്ങൾ പാലിച്ച് കാവിൽ പുന:പ്രതിഷ്ഠ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Related Articles

Back to top button