IndiaLatest

മൂന്ന് ലക്ഷവും കടന്നു രാജ്യത്ത് കോവിഡ് രോഗികള്‍…

“Manju”

രജിലേഷ് കേരിമഠത്തില്‍

ന്യുഡല്‍ഹി: മൂന്ന് ലക്ഷവും കടന്നുകൊണ്ട് രാജ്യത്ത് കോവിഡ് രോഗികള്‍ . ജൂണ്‍ 12ന് മാത്രം 11,458 പേര്‍ക്ക് കൂടി വൈറസ് വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം സ്ഥിരീകരിച്ചു. ഇന്നലെത്തേത് ഇതുവരെയുളളതില്‍ ഏറ്റവും കൂടുതല്‍ കോവി‍‍ഡ് രോഗികളുടെ നിരക്കാണ്. 3,08,993 ആണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം. 386 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 8,884 ആയി. വ്യാഴാഴ്ച 396 പേരാണ് മരണമടഞ്ഞിരുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 3,493 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരുലക്ഷത്തിനു മുകളിലാണ് ഇവിടെ വൈറസ് ബാധിതര്‍. മഹാരാഷ്ട്രയിലാണ് മരണനിരക്കില്‍ 42 ശതമാനവും. ഇന്നലെ 127 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 2137 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികള്‍ 36,824 ആയി. 129 പേര്‍ കൂടി മരിച്ചതോടെ 1214 ആയി മരണസംഖ്യ.തമിഴ്‌നാട്ടില്‍ 1982 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1479 കേസുകളും ചെന്നൈയിലാണ്. ഇതോടെ രോഗബാധിതര്‍ 40,000 കടന്നു. 18 പേര്‍ കൂടി മരണമടഞ്ഞു. ഉത്തര്‍പ്രദേശില്‍ 538 കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

1,45,779 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1,54,330 പേര്‍ രോഗമുക്തരായി

Related Articles

Back to top button