IndiaLatest

റോഡപകടം ലോറികളില്‍ ഉറക്കം അളക്കുന്ന ഉപകരണം വേണം: ഗഡ്കരി

“Manju”

റോഡപകടം കുറയ്ക്കാൻ ലോറികളിൽ ഉറക്കം അളക്കുന്ന ഉപകരണം വേണം -ഗഡ്കരി | Truck  drivers sleep sensor Nithin Gadkari
ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടം കുറയ്ക്കാന്‍ ദീര്‍ഘദൂര ലോറികളില്‍ ഡ്രൈവര്‍മാരുടെ ഉറക്കം അളക്കുന്ന ഉപകരണം ഘടിപ്പിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ദേശീയ റോഡ് സുരക്ഷാ കൗണ്‍സിലിലേക്ക് (എന്‍.ആര്‍.എസ്‌.സി.) നാമനിര്‍ദേശം ചെയ്യപ്പെട്ട പുതിയ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘദൂര ലോറികളില്‍ ഓണ്‍-ബോര്‍ഡ് സ്ലീപ്പ് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഘടിപ്പിക്കണമെന്നും ദീര്‍ഘദൂര ലോറിഡ്രൈവര്‍മാര്‍ക്കും പൈലറ്റുമാര്‍ക്ക് സമാനമായ ജോലിസമയം ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാണിജ്യ വാഹനങ്ങളില്‍ ഓണ്‍-ബോര്‍ഡ് സ്ലീപ്പ് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഷ്കരിച്ച്‌ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button