India

ലക്ഷ്യം ബോളിവുഡല്ല, ലഹരിമാഫിയ; സമീർ വാങ്കഡെ

“Manju”

മുംബൈ : ലഹിമരുന്ന് സംഘങ്ങളെ തകർക്കുകയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രധാന അജണ്ടയെന്ന് മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. മുംബൈയിൽ മാത്രം ഇത്തരത്തിൽ 12 സംഘങ്ങളെ തകർത്തു കളഞ്ഞിട്ടുണ്ട്. ഇത്തരിലുള്ള അനധികൃത സംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് എൻസിബി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിനെ ലക്ഷ്യം വെച്ചാണ് എൻസിബി പ്രവർത്തിക്കുന്നത് എന്ന ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുംബൈയിൽ ഇപ്പോൾ നടക്കുന്ന ലഹരിമരുന്ന് വിൽപ്പന ഏറെ ലാഭം നൽകുന്ന ബിസിനസ് ആണ്. ഇതിൽ വിദേശികൾക്കും പങ്കുണ്ട്. ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടക്കുന്നുണ്ടെന്നും വലിയ അളവിലുള്ള ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത് എന്നും സമീർ വാങ്കഡെ അറിയിച്ചു.

എല്ലാ ലഹരിമരുന്ന് കേസുകളും എൻസിബിക്ക് പ്രാധാന്യമേറിയതാണ്. ലഹരിമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളടക്കം എല്ലാ വശങ്ങളും പ്രധാനപ്പട്ടവയാണ്. ലഹരിമരുന്ന് വിൽക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത്. മുംബൈയിലും ഗോവയിലും ലഹരി ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. ഇത് രാജ്യത്തിന് വേണ്ടിയുള്ള സേവനമാണെന്നും എൻസിബിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ഭാഗ്യമായാണ് കരുതുന്നത് എന്നും സമീർ വാങ്കഡെ വ്യക്തമാക്കി.

വാങ്കഡെയുടെ നേതൃത്വത്തിൽ നിരവധി ലഹരിക്കടത്ത്, വിൽപ്പന സംഘങ്ങളെയാണ് എൻസിബി പിടികൂടിയിരിക്കുന്നത്. മുംബൈയിൽ നിന്ന് 100 കിലോയോളം ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിമാസം 12-15 റെയ്ഡ് വരെ എൻസിബി നടത്താറുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2020 സെപ്റ്റംബർ മുതൽ ഇതുവരെ 114 കേസുകളാണ് എൻഡിപിഎസ് ആക്ട് പ്രകാരം എൻസിബി രജിസ്റ്റർ ചെയ്തത്. മുന്നൂറിലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. 34 വിദേശികളും ബോളിവുഡ് താരങ്ങളും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. മുംബൈ, നവിമുംബൈ, താനെ തുടങ്ങിയ മേഖലകളിൽനിന്ന് മാത്രം 150 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എൻസിബി സംഘം പിടിച്ചെടുത്തിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Articles

Back to top button