IndiaLatest

നാളെ പരിസ്ഥിതി ദിനം

“Manju”

 

കാഞ്ഞങ്ങാട് : നാളെ (വെള്ളി) ലോക പരിസ്ഥിതി ദിനത്തിൽ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂളിൽ ഓൺലൈൻ ദിനാചരണത്തിന് തുടക്കമാവും.ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെ
വിദ്യാലയത്തിൽ നിർമ്മിക്കുന്ന
പച്ചത്തുരുത്തിന് ജൈവവേലി തീർക്കും.
വീടുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ചെടികൾ നട്ടും പച്ചക്കറിത്തോട്ടം നിർമ്മിച്ചുമാണ് ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്.ജൂൺ 6 ഉള്ളൂർ ദിനം മുതൽ 17 ന് ചങ്ങമ്പുഴ ദിനം വരെ ഓൺലൈൻ
കാവ്യോത്സവത്തിൽ കുട്ടികൾ മത്സരിക്കും.
ജൂൺ 8 ന് ലോക സമുദ്രദിനത്തിൽ ലോക്ഡൗൺ കാലത്ത് തുടക്കമിട്ട ഓൺ ലൈൻ ക്വിസ് എട്ടാമത് മത്സരം.
ജൂൺ 19 – 25 വരെ നടക്കുന്ന വായനോത്സവത്തിൻ്റെ സമാപനമായി ഡിജിറ്റൽ മാസികാ നിർമ്മിക്കും
ജൂൺ 12 ന് ലോക ബാലവേല വിരുദ്ധ ദിനത്തിൽ പാവനാടകം,ജൂൺ 21 യോഗാ ദിനം,ജൂൺ 26 ലഹരി വിരുദ്ധ ദിനം: പോസ്റ്റർ രചന മത്സരം എന്നിവയും ജൂൺ മാസത്തെ ഓൺലൈൻ പ്രവർത്തനങ്ങളാണ്.

Related Articles

Back to top button