IndiaKeralaLatest

ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട്: ഗുരുനിര്‍ദ്ദേശപ്രകാരം ഇന്ന് നടന്ന (16-03-2021) ഡയറക്ടര്‍ ബോര്‍ഡിലാണ് ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടന സംബന്ധിച്ച തീരുമാനം എടുത്തത്. നിലവില്‍ ആശ്രമം ജോയിന്റ് സെക്രട്ടറിയായ സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയെ ആശ്രമം വൈസ് പ്രസിഡന്റായും, നിലവില്‍ ആശ്രമം ഡയറക്ടര്‍ ആയ സ്വാമി നവനന്മ ജ്ഞാനതപസ്വിയെ ജോയിന്റ് സെക്രട്ടറിയായും, ഗുരുധര്‍മ്മപ്രകാശ സഭയിലെ മറ്റൊരു മുതിര്‍ന്ന അംഗമായ സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിയെ ഡയറക്ടറായും നിയമിച്ചു. ആശ്രമം വൈസ് പ്രസിഡന്റായിരുന്ന സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചതിനെ (ദേഹവിയോഗം) തുടര്‍ന്നാണ് പുനസംഘടന നടന്നത്. മറ്റ് അംഗങ്ങള്‍ക്ക് മാറ്റമില്ല. ഗുരുധര്‍മ്മപ്രകാശസഭയിലെ 10 മുതിര്‍ന്ന അംഗങ്ങളെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഓരോ വര്‍ഷവും ഉള്‍പ്പെടുത്തുന്നത്.

Related Articles

Back to top button