Uncategorized

തമിഴ്‌നാട് സര്‍ക്കാരിന്റെ സാമ്പത്തിക ബജറ്റ് ഇന്ന്

“Manju”

തമിഴ്‌നാട് സര്‍ക്കാരിന്റെ 2023-24 വര്‍ഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 10 ന് ആയിരിക്കും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ബജറ്റ് അവതരണം തുടങ്ങുക. ഇന്നത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനം സ്ത്രീ കുടുംബനാഥകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയാണ്. അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

കൂടാതെ ബജറ്റില്‍ ചില സുപ്രധാന വകുപ്പുതല പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ വിവിധ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഫെഡറേഷനുകള്‍ക്കായി ബജറ്റില്‍ സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ആണ് പ്രതീക്ഷ.

Related Articles

Back to top button