AlappuzhaKeralaLatest

സഹപാഠിയ്ക്കായി ഒരു ടി.വി

“Manju”

മാവേലിക്കര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിനിയ്ക്കായി സഹപാഠി ടി.വി.കൈമാറി. മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 21 കുട്ടികള്‍ക്കാണ് ഒൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തത്. ഇതിന് പരിഹാരം കാണാൻ സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാവേലിക്കര പോനകം വള്ളിയില്‍ തെക്കതില്‍ ആര്‍ദ്ര അനൂപ് സഹപാഠിയ്ക്കായി ഒരു ടി.വി കൈമാറാൻ തയ്യാറായി. മാതാവ് രശ്മിയുമൊത്താണ് ടി.വി കൈമാറാനായി ആര്‍ദ്ര എത്തിയത്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ജെ.പങ്കജാക്ഷിയമ്മ ടി.വി ഏറ്റുവാങ്ങി.

ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജി.പ്രസന്നന്‍പിള്ള, മാവേലിക്കര സി.ഐ ബി.വിനോദ്കുമാര്‍, പി.ടി.എ പ്രസിഡന്റ് അജിത്ത്, അധ്യാപകരായ ദീപ.യു, വി.വിജയലക്ഷ്മി, ആശാദേവി, ഡി.സുജാത എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button