InternationalLatestSports

യൂറോകപ്പ് കിരീടം ഇറ്റലിക്ക്; ഇംഗ്ലണ്ടിനെ ഷൂട്ടൌട്ടിൽ തകർത്തു

“Manju”

ലണ്ടൻ: യൂറോകപ്പിൽ കിരീടമുയർത്തി അസൂറിപ്പട. വെബ്ലിയിലെ പുൽമൈതാനങ്ങൾക്ക് തീപിടച്ചപ്പോൾ കരുത്തരായ ഇംഗ്ലണ്ടിനെ ഷൂട്ടൌട്ടിൽ തകർത്താണ് ഇറ്റലി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയവും അധിക സമയവും അവസാനിക്കുമ്പോൾ ഓരോ ഗോളുകളുമായി ഇരു ടീമുകളും പൊരുതി. തുടർന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്. 3-2നായിരുന്നു അസൂറിപ്പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ഡൊണാറുമയാണ് ഇറ്റലിയുടെ ഹീറോയായത്. രണ്ടു കിക്കുകള്‍ താരം തടുത്തിട്ടു.

ഇംഗ്ലണ്ടായിരുന്നു ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലൂക്ക് ഷോ ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചിരുന്നു. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. 67ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബെനൂച്ചിയുടെ വകയായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍.

ഇറ്റലിയുടെ രണ്ടാമത്തെ യൂറോപ്യന്‍ കിരീട വിജയമാണിത്. അവസാനമായി 1968ലായിരുന്നു അസൂറികള്‍ യൂറോപ്പിലെ രാജാക്കന്‍മാരായാത്. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

Related Articles

Back to top button