Latest

പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ ടെലഗ്രാമിലും

“Manju”

കൊച്ചി: ഒടിടി റിലീസിന്റെ അതേസമയത്ത് തന്നെ പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ടെലഗ്രാമിൽ. ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്ത് മിനിറ്റുകളുടെ വ്യത്യാസത്തിൽ ചിത്രം ടെലെഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനോടകം നിരവധി പേരാണ് ചിത്രം ടെലഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഹൊറർ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന് എത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ഒരു ക്രൈം ത്രില്ലർ മാത്രമല്ല അതിന് ഹൊറർ പശ്ചാത്തലം കൂടിയുണ്ടെന്ന് ആദ്യം പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അരുവി ഫെയിം അദിതി ബാലനാണ് നായിക. നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകൻ.

കായലിൽ നിന്ന് കണ്ടെത്തുന്ന തലയോട്ടിയും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന കഥ. ഈ കഥയെ ഒരേ സമയം ഹൊറർ, കുറ്റാന്വേഷണം എന്നീ രണ്ട് ജോണറിലൂടെയാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ വലിയ പ്രതീക്ഷ നൽകിയെന്നും ‘വൗ ഫാക്ടർ’ ഒന്നും തന്നെ ചിത്രത്തിൽ ഇല്ലായിരുന്നുമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.

ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ‘രണ്ടു വള്ളത്തിലും കൂടെ കാലു വെച്ചാൽ വെള്ളത്തിൽ കിടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോൾഡ് കേസ്, അപ്രതീക്ഷിതമായി വൈറ്റൽ തുമ്പിലേക്ക് എത്തിക്കുന്ന തിരക്കഥ, ചിലയിടത്തെ നാടകീയത, ഭൂരിഭാഗം പേർക്കും പ്രഡിക്റ്റ് ചെയ്യാൻ പറ്റുന്ന പ്ലോട്ട് ട്വിസ്റ്റ്, തൃപ്തികരമല്ലാത്ത ക്ലൈമാക്‌സ് ഇതൊക്കെയാണ് ആകെത്തുകയിൽ ‘കോൾഡ് കേസ്’ എന്ന അഭിപ്രായമാണ് കൂടുതലും ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം സൗണ്ട് മിക്‌സിങ്, ഗിരീഷ് ഗംഗാധരന്റെയും, ജോമോൻ ടി ജോണിന്റെയും ക്യാമറ, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം തുടങ്ങിയവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

Related Articles

Back to top button