KeralaLatest

തിങ്കളാഴ്ച മുതൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ

“Manju”

അനൂപ് എം. സി

കോവിഡ് കാല ചാർജ് പിൻവലിച്ചതോടെ തിങ്കളാഴ്ച മുതൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശനിയാഴ്ച മുതൽ തന്നെ സ്വകാര്യ ബസുകൾ ഏതാണ്ട് പൂർണമായും പിന്മാറി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നാലും നീലേശ്വരത്തെ രണ്ടും ബസുകൾ മാത്രമാണ് സർവീസ് നടത്തിയത് എന്നാൽ കെ എസ് ആർ ടി സി അധിക സർവീസ് നടത്താത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി നിലവിലെ സാഹചര്യത്തിൽ ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്.നിന്ന് യാത്ര അനുവദിക്കാത്തതിനാൽ ഒന്നോരണ്ടോ സീറ്റ് കാലി ആയാലും മിക്ക സ്റ്റോപ്പുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ കയറ്റുന്നില്ല.

ആളുകൾ ധാരാളമുള്ള സ്റ്റോപ്പിൽ സീറ്റ് ബാക്കി ആയിട്ടും നിർത്താതെ പോകുന്ന ബസ് ജീവനക്കാരോട് യാത്രക്കാർക്ക് പ്രതിഷേധമുണ്ട് എന്നാൽ തിരക്കുള്ള സ്റ്റോപ്പിൽ നിർത്തിയാൽ ആളുകൾ അധികം കയറിയാൽ നിയന്ത്രിക്കാൻ പറ്റാതെ വരും എന്ന ആശങ്കയാണ് ജീവനക്കാർക്ക് ഉള്ളത് ആളുകൾ അധികം കയറിയാൽ തങ്ങൾ നിയമനടപടി വേണ്ടിവരുമെന്ന് അബ്ബാസ് ജീവനക്കാർ പറയുന്നു.

സ്വകാര്യബസുകളും ഓടാത്ത സാഹചര്യത്തിൽ ഈ പ്രശ്നം മറികടക്കാൻ ധാരാളം യാത്രക്കാർ ഉണ്ടാകുന്ന സമയമായ രാവിലെയും വൈകിട്ടും കെ എസ് ആർ ടി സി അധിക സർവീസ് നടത്തണം എന്നാണ് യാത്രക്കാരുടെ ആവശ്യം 50 ശതമാനം ചാർജ് വർധന പിൻവലിച്ചതിനെ തുടർന്നാണ് ബസ്സുകൾ ഭൂരിപക്ഷവും സർവീസ് നിർത്തി വെക്കാൻ കാരണം ബസുകൾ കുറഞ്ഞതോടെ കിട്ടുന്ന ബസുകളിൽ തിരക്ക് ഒന്നും നോക്കാതെ കയറുകയാണ് യാത്രക്കാർ. ഇങ്ങനെ യാത്രക്കാർ തള്ളി കയറുമ്പോൾ ബസ് ജീവനക്കാർക്ക് നിയന്ത്രിക്കാനാവുന്നില്ല. നിന്നുള്ള യാത്ര പല ബസ്സുകളിലെയും കാഴ്ചയാണ്.സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ഒക്കെ ഇവർ കൈ വിടുകയാണ്

 

Related Articles

Back to top button