IndiaLatest

ചാണകം കൊണ്ടുള്ള പെയിന്റുമായി കേന്ദ്ര സര്‍ക്കാർ

“Manju”

ന്യൂഡല്‍ഹി: ചാണകം കൊണ്ട് നിര്‍മിച്ച പെയിന്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗട്കരി ഇന്ന് പുറത്തിറക്കും. പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയിന്റെന്നു മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ചാണകം മുഖ്യ ഘടകമായത് കൊണ്ട് തന്നെ പെയിന്റിന് മണമുണ്ടാകില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ അംഗീകാരം ലഭിച്ച ഖാദി പ്രകൃതിക് പെയിന്റിന് വിലയും കുറവാണ്.
രണ്ടു തരത്തിലുള്ള പെയിന്റാണ് വിപണിയിലെത്തുക: ഡിസ്‌ടെമ്പര്‍ പെയിന്റും പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റും. ജയ്പൂരിലുള്ള കെ.വി.ഐ.സി കീഴിലുള്ള കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പെയിന്റ് വികസിപ്പിച്ചത്.സാധാരണ പെയിന്റില്‍ ഉള്‍പ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക് , തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല

Related Articles

Back to top button