Latest

ഒമിക്രോണ്‍ വ്യാപനം; മുംബൈയില്‍ കര്‍ശന നിയന്ത്രണം

“Manju”

മുംബൈ: മുംബൈയില്‍ കോവിഡ് രണ്ടാംതരം​ഗത്തിന് ശേഷം ഒഴിവാക്കിയ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ തീരുമാനിച്ച്‌ അധികൃതര്‍. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വലിയ രീതിയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിത്തുടങ്ങി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 500 ഓളം വര്‍ദ്ധിച്ച്‌ 2,630 ആയി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 797 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234), കര്‍ണാടക (226), ഗുജറാത്ത് (204) എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വ്യാപനം വേ​ഗത്തിലാണ്. തമിഴ്‌നാട്ടിലും ഒമിക്രോണ്‍ വേരിയന്റിന്റെ നൂറിലധികം കേസുകളുണ്ട് (121). 94 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തെലങ്കാനയിലും ഒമിക്രോണ്‍ വ്യാപനം വേ​ഗത്തിലാണ്.

ഒമിക്രോണ്‍ കേസുകളുടെ വര്‍ദ്ധനവിനിടയില്‍, വ്യാഴാഴ്ച 20,181 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു. മുംബൈയില്‍ ഇതിനകം തന്നെ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും വിവിധ ചടങ്ങഉുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചാലും നിലവില്‍ ലോക്ക്ഡൗണ്‍ ആസൂത്രണം ചെയ്തിട്ടില്ലെന്ന് കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ കേസുകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, അഞ്ച് ശതമാനം രോഗികള്‍ക്ക് മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂ. മിക്കവരും വേഗത്തില്‍ സുഖം പ്രാപിച്ചതായും ചാഹല്‍ പറഞ്ഞു. കൂടാതെ, മരണനിരക്ക് കുറവായിരുന്നു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും മരണ നിരക്ക് കുറവാണെന്ന് ചാഹല്‍ പറഞ്ഞു.

വ്യാഴാഴ്ച 15,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 80 രോഗികള്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ ബെഡ് ആവശ്യമായി വന്നത്. ഏകദേശം 35 പേര്‍ക്ക് മാത്രമേ തീവ്രപരിചരണം ആവശ്യമുള്ളൂവെന്ന് ചാഹല്‍ പറഞ്ഞു. നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ ബുധനാഴ്ച പറഞ്ഞു.

Related Articles

Back to top button